തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ സർക്കാർ അർധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച്ച (9-09-2025) ഉച്ചയ്ക്ക് ശേഷം അവധി ആയിരിക്കും.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരമായിരിക്കും അവധി നൽകുന്നത്. അതേസമയം, ഓണം വാരാഘോഷ സമാപന ഘോഷയാത്ര വെള്ളയമ്പലത്ത് നിന്ന് തുടങ്ങി കിഴക്കേക്കോട്ടയിൽ സമാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 60 ഓളം ഫ്ലോട്ടുകൾ ഉണ്ടാകും. ചൊവ്വാഴ്ച വൈകിട്ട് ഗവർണർ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യൻ ആർമിയുടെ ബാൻഡ് സംഘവും ഘോഷയാത്രയിൽ പങ്കുചേരും.