
ഡൽഹി : ഓണത്തോടനുബന്ധിച്ച് വർധിച്ച യാത്രാത്തിരക്ക് പരിഹരിക്കാൻ ദക്ഷിണ റെയിൽവേ 97-ഓളം പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഈ പ്രത്യേക ട്രെയിൻ സർവീസുകൾ. ഇതിന്റെ ഭാഗമായി മൂന്ന് പുതിയ സ്പെഷ്യൽ ട്രെയിനുകൾ കൂടി റെയിൽവേ അനുവദിച്ചു.
ട്രെയിൻ നമ്പർ 06137 തിരുവനന്തപുരം നോർത്ത് - ഉധ്‌ന ജംഗ്ഷൻ വൺവേ എക്‌സ്പ്രസ് സ്‌പെഷ്യൽ സർവീസ് നടത്തും. 2025 സെപ്റ്റംബർ 01 (തിങ്കളാഴ്ച) രാവിലെ 09.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് (ചൊവ്വാഴ്ച) രാത്രി 11.45 ന് ഉധ്‌ന ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ്. (01 സർവീസ്)
മംഗളൂരു സെൻട്രൽ - തിരുവനന്തപുരം നോർത്ത് ട്രെയിൻ നമ്പർ 06010 എക്സ്പ്രസ് സ്‌പെഷ്യൽ 2025 സെപ്റ്റംബർ 02 (ചൊവ്വാഴ്ച) വൈകുന്നേരം 7.30 ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.00 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. (01 സർവീസ്)
വില്ലുപുരം ജംഗ്ഷൻ - ഉദ്‌ന ജംഗ്ഷൻ ട്രെയിൻ നമ്പർ 06159 എക്സ്പ്രസ് 2025 സെപ്റ്റംബർ 01 (തിങ്കളാഴ്ച) രാവിലെ 10.30 ന് വില്ലുപുരം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ബുധനാഴ്ച രാവിലെ 05.30 ന് ഉദ്‌ന ജംഗ്ഷനിൽ എത്തിച്ചേരും. (01 സർവീസ്)
ഓണക്കാലത്ത് കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കാറുണ്ട്. ഇത് സാധാരണ ട്രെയിൻ സർവീസുകളിൽ വലിയ തിരക്കിന് കാരണമാകാറുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് റെയിൽവേ ഇത്രയധികം പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയത്.