
സദ്യയിൽ ശർക്കര വരട്ടിയുടെ മധുരം പ്രധാനമാണ്. ശർക്കര വരട്ടി ഇല്ലാതെ ഓണസദ്യ പൂർണമാകില്ല. വീട്ടിൽ ഉണ്ടാക്കുന്ന ശർക്കര വരട്ടിക്ക് പ്രത്യേക രുചിയും മണവും ആണ്. വളരെ എളുപ്പത്തിൽ രുചികരമായി ശർക്കര വരട്ടി വീട്ടിൽ ഉണ്ടാക്കാം.
ആവശ്യമായവ
ഏത്തക്ക - ഒരു കിലോ
ശര്‍ക്കര - 300 ഗ്രാം
ജീരകപ്പൊടി - ഒരു സ്പൂണ്‍
ചുക്കുപൊടി - ഒരു സ്പൂണ്‍
പഞ്ചസാര - ഒരു ടേബിള്‍ സ്പൂണ്‍
നെയ്യ് - രണ്ടു സ്പൂണ്‍
മഞ്ഞള്‍പ്പൊടി- ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഏത്തക്ക തൊലി കളഞ്ഞ് മഞ്ഞള്‍പ്പൊടി ചേര്‍ത്ത വെള്ളത്തില്‍ ഇട്ടു വെക്കുക. വട്ടത്തില്‍ മുറിച്ച് വീണ്ടും രണ്ടു കഷ്ണങ്ങളാക്കി ഇളം ബ്രൗണ്‍ നിറമാവുന്നതുവരെ എണ്ണയില്‍ വറുത്തു കോരുക. തുടര്‍ന്ന് ചൂടാറാന്‍ വെക്കുക.
ഇനി ശര്‍ക്കരപ്പാവു തയ്യാറാക്കിയതിനു ശേഷം ജീരകപ്പൊടിയും ചുക്കുപൊടിയും ഇതിലേക്ക് യോജിപ്പിക്കുക. ശേഷം കായ വറുത്തതും നെയ്യും പഞ്ചസാരയും ചേര്‍ത്തിളക്കുക. എല്ലാ കഷ്ണങ്ങളിലേക്കും ശര്‍ക്കരപ്പാവ് എത്തുന്ന വിധത്തില്‍ വേണം ഇളക്കാന്‍.
ഇതിന്റെ ചൂടാറും വരെ ഇളക്കി ഒട്ടിപ്പിടിച്ചിരിക്കുന്ന കഷ്ണങ്ങള്‍ വേര്‍പെടുത്തി എടുക്കുക.