പാലക്കാട് : ഓണാവധിക്കാലത്തെ തിരക്കു പരിഗണിച്ച് ബെംഗളൂരു–മംഗളൂരു റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ചു. ഞായറാഴ്ച (31-08-2025) 11 മണിക്ക് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06003) തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ബെംഗളൂരുവിലെത്തും.
തിരികെയുള്ള 06004 നമ്പർ ട്രെയിൻ സെപ്റ്റംബർ ഒന്നിനു ഉച്ചയ്ക്കു 3.50നു ബംഗളൂരുവിൽ നിന്നു പുറപ്പെടും. രണ്ടിനു രാവിലെ 7.30നു മംഗളൂരു സെൻട്രലിലെത്തും. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ബുക്കിങ് ആരംഭിക്കും.
കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊറണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പ്. 30ന് രാവിലെ എട്ടുമണിക്ക് ബുക്കിങ് ആരംഭിക്കുമെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു.
ഒരു എസി ടു ടയര്‍ കോച്ച്, മൂന്ന് എസി ത്രീ ടയര്‍ കോച്ചുകള്‍, 14 സ്ലീപ്പര്‍ക്ലാസ് കോച്ചുകള്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ എന്നിവ സ്‌പെഷ്യല്‍ ട്രെയിനില്‍ ഉണ്ടാകും.