
രുചി കൊണ്ട് മറ്റ് പായസങ്ങളിൽ നിന്ന് വ്യത്യസ്തമാണ് സേമിയ പായസം. അതിൻ്റെ പ്രത്യേക രുചികൊണ്ടും വളരെ വേഗത്തിൽ തയ്യാറാക്കാമെന്നതുകൊണ്ടും അവ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. കുറഞ്ഞ സമയത്തിൽ അതീവ രുചിയിൽ സേമിയ പായസം തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
സേമിയ - 200 ഗ്രാം
പാൽ - 1 മുതൽ ഒന്നര ലിറ്റർ വരെ
നെയ് - 2 ടേബിൾ സ്പൂൺ
ചൗവരി - 2 സ്പൂൺ (ആവശ്യമെങ്കിൽ ചേർത്താൽ മതിയാകും)
വെള്ളം - 2 കപ്പ്
പഞ്ചസാര
ഏലക്ക പൊടി
ഉപ്പ് ഒരു നുള്ള്
അണ്ടിപരിപ്പ്
ഉണക്കമുന്തിരി
തയ്യാറാക്കുന്ന വിധം
ആദ്യം പാനിൽ 2 സ്പൂൺ നെയ് ഒഴിച്ച് കശുവണ്ടി, മുന്തിരി എന്നിവ വറുത്തു മാറ്റി വെക്കുക.
ആ നെയ്യിൽ തന്നെ സേമിയ ഒന്ന് വറുത്തു ചൗവരിയും വെള്ളവും പകുതി പാലും ചേർത്ത് വേവിക്കുക. ഇടക്കിടക്ക് ഇളക്കി കൊണ്ടിരിക്കണം. നന്നായി വെന്തതിനു ശേഷം പഞ്ചസാരയും ഏലക്ക പൊടിയും ചേർക്കുക. ഇത് മിക്സ് ചെയ്തതിനു ശേഷം ബാക്കി പാൽ ചേർത്ത് തിളക്കുമ്പോൾ തീ ഓഫ് ചെയ്യാം. ചെറിയ തീയിൽ വേണം പായസം വേവിക്കാൻ അല്ലെങ്കിൽ അടിയിൽ പിടിക്കും. വറുത്തുവച്ച കശുവണ്ടി, മുന്തിരി എന്നിവ ചേർക്കുക. പായസം റെഡി.