Onam kit : 6 ലക്ഷത്തിലേറെ മഞ്ഞക്കാർഡ് ഉടമകൾക്ക് 15 ഓളം സാധനങ്ങൾ ലഭിക്കും : സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

സെപ്തംബർ നാലോടെ വിതരണം പൂർത്തിയാക്കും.
Onam kit : 6 ലക്ഷത്തിലേറെ മഞ്ഞക്കാർഡ് ഉടമകൾക്ക് 15 ഓളം സാധനങ്ങൾ ലഭിക്കും : സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ
Published on

തിരുവനന്തപുരം : നാളെ മുതൽ സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിക്കും. ഇത് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് ലഭിക്കുന്നത്. 6 ലക്ഷത്തിലേറെ മഞ്ഞക്കാർഡുടമകൾക്ക് ഓണക്കിറ്റ് ലഭിക്കും. (Onam kit will be distributed from tomorrow onwards)

എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് കിട്ടുമെന്ന വാർത്തകൾ തെറ്റാണെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് കിറ്റിൽ ഉള്ളത്.

ഇത് പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, തുവരപ്പരിപ്പ് 250 ഗ്രാം, ചെറുപയർ പരിപ്പ് 250 ഗ്രാം, വൻപയർ 250 ഗ്രാം, കശുവണ്ടി 50 ഗ്രാം, നെയ്യ് 50 എംഎൽ, തേയില 250 ഗ്രാം, പായസം മിക്സ് 200 ഗ്രാം, സാമ്പാർ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ എന്നിങ്ങനെയാണ്. സെപ്തംബർ നാലോടെ വിതരണം പൂർത്തിയാക്കും.

Related Stories

No stories found.
Times Kerala
timeskerala.com