സംസ്ഥാനത്ത് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഈ ​മാ​സം 26 മു​ത​ൽ |onam kit

കിറ്റിൽ 14 ഇന സാധനങ്ങൾ ലഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ.
onam kit
Published on

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ആ​ദ്യ ഘ​ട്ട​ത്തി​ൽ എ​എ​വൈ വി​ഭാ​ഗ​ത്തി​നും ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ് കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

കിറ്റിൽ 14 ഇന സാധനങ്ങൾ ലഭിക്കും. സെപ്റ്റംബർ നാലിന് വിതരണം പൂർത്തിയാക്കും. ആറുലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുകയെന്നും മന്ത്രി പറഞ്ഞു.

ഒ​രു റേ​ഷ​ൻ കാ​ർ​ഡി​ന് 20 കി​ലോ അ​രി 25 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബി​പി​എ​ൽ-​എ​പി​എ​ൽ കാ​ർ​ഡ് എ​ന്ന വ്യ​ത്യാ​സം ഇ​ല്ലാ​തെ ഇ​ത് ല​ഭി​ക്കും. 250-ൽ ​അ​ധി​കം ബ്രാ​ൻ​ഡ​ഡ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് ഓ​ഫ​റു​ക​ൾ ല​ഭി​ക്കും.

Related Stories

No stories found.
Times Kerala
timeskerala.com