തൃശൂർ : ചരിത്രത്തിൽ ആദ്യമായി പുലിക്കളി സംഘങ്ങൾക്ക് ഓണസമ്മാനമായി മൂന്ന് ലക്ഷം രൂപ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ടൂറിസം മന്ത്രാലയം ആണ് പ്രശസ്തമായ തൃശൂർ പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ പ്രഖ്യാപിച്ചത്. (Onam gift for Pulikali groups)
ഡിപിപിഎച്ച് സ്കീമിൻ്റെ ഭാഗമായാണ് തുക അനുവദിക്കുന്നത്. അദ്ദേഹം കേന്ദ്ര ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് നന്ദി അറിയിച്ചു.
സൗത്ത് സോൺ കൾച്ചറൽ സെന്‍റർ (തഞ്ചാവൂര്‍) സംഘങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സംഭാവന നൽകും.