തിരുവനന്തപുരം : മലയാളികള്‍ക്ക് റെയില്‍വേയുടെ ഓണസമ്മാനം. തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസിന് അധിക കോച്ചുകൾ അനുവദിച്ചു. 4 അധിക കോച്ചുകളാണ് അനുവദിച്ചത്. ട്രെയിനിലെ കോച്ചുകളുടെ എണ്ണം 16ൽ നിന്ന് 20 ആകും. കോച്ച് വർദ്ധനവ് നിലവിൽ വരുക സെപ്റ്റംബർ 9 മുതൽ. കേന്ദ്ര റെയിൽവേ ബോർഡ് യോഗത്തിലാണ് തീരുമാനം.
മംഗളൂരു സെൻട്രൽ– തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് (20631), തിരുവനന്തപുരം സെൻട്രൽ– മംഗളൂരു സെൻട്രൽ വന്ദേഭാരത് (20632) എക്‌സ്‌പ്രസുകൾ സെപ്തംബർ ഒമ്പതു മുതൽ 20 കോച്ചുകളുമായി സർവീസ് നടത്തും.
നാലുകോച്ചുകളിലായി 312 സീറ്റുകൾ കൂടും. രാജ്യത്ത് 180 കൂടുതൽ ഒക്കുപ്പൻസിയുള്ള വന്ദേഭാരതാണിത് (90 സീറ്റുള്ള ട്രെയിനിൽ ഇറങ്ങിയും കയറിയും 180 ഓളം യാത്രക്കാർ സീറ്റ് ഉപയോഗിക്കുന്നു). മംഗളൂരുവിൽ നിന്ന് രാവിലെ 6.25 ന് പുറപ്പെടുന്ന ട്രെയിൻ പകൽ 3.05 ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4.05 തിരിച്ചുള്ള സർവീസ് അർധരാത്രി 12.40 ന് മംഗളൂരുവിലും എത്തും. ബുധനാഴ്‌ച ഒഴികെയാണ് സർവീസ്.