തിരുവനന്തപുരം : ഓണക്കാല ചെലവ് കണക്കിലെടുത്ത് സർക്കാർ 4,000 കോടി രൂപ വായ്പയെടുക്കുന്നു. പൊതുവിപണിയിൽ നിന്ന് കടപത്രം വഴിയാണ് വാവായ്പയെടുക്കുന്നത്. കഴിഞ്ഞയാഴ്ചയും 3000 കോടി രൂപ വായ്പ എടുത്തിരുന്നു.
ഓണചെലവുകള്‍ക്കായി 19000 കോടി രൂപയാണ് സര്‍ക്കാരിന് വേണ്ടി വരുക. സാമ്പത്തിക വര്‍ഷാന്ത്യ ചിലവുകള്‍ നടക്കുന്ന മാര്‍ച്ച് മാസം പോലെ തന്നെ സര്‍ക്കാരിന് ഓണക്കാലത്തും ഇരട്ടി ചിലവാണുള്ളത്. ജീവനക്കാര്‍ക്ക് ഉത്സവബത്ത, ബോണസ് ഉള്‍പ്പെടെയുള്ള നല്‍കുന്നത് അധിക ചിലവുകളാണ് ഓണക്കാലത്ത് സര്‍ക്കാരിനുണ്ടാകുക.