
തിരുവനന്തപുരം : കേരളത്തിലെ സ്‌കൂളുകളിൽ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. ചോദ്യ പേപ്പർ ചോർച്ചയടക്കം തടയാൻ ഇത്തവണ വിദ്യാഭ്യാസ വകുപ്പ് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. (Onam Examination in Kerala starts today)
പരീക്ഷ ആരംഭിക്കുന്നതിന് അര മണിക്കൂർ മുൻപ് മാത്രമേ ചോദ്യ പേപ്പർ അടങ്ങുന്ന കവർ പൊട്ടിക്കാൻ പാടുള്ളൂവെന്നാണ് നലകിയിരിക്കുന്ന നിർദേശം. കൂടാതെ, ചോദ്യ പേപ്പറിൽ പ്രധാന അധ്യാപകനും, പരീക്ഷാ ചുമതലയുള്ള അധ്യാപകരും രണ്ടു കുട്ടികളും പേരും ഒപ്പും കവർ പൊട്ടിച്ച തീയതിയും സമയവും രേഖപ്പെടുത്തേണ്ടതായുണ്ട്.
ജില്ലകളിൽ പ്രത്യേക സെൽ രൂപീകരിച്ചു. അതേസമയം, തൃശൂരിൽ ഇന്ന് നടക്കേണ്ടിയിരുന്ന ഓണപ്പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് കളക്ടർ വ്യക്തമാക്കിയത്.