തിരുവനന്തപുരം : ചിറയിൻകീഴിൽ ഓണാഘോഷത്തിനിടെ ആൾക്കൂട്ടത്തിന് നേർക്ക് ബൈക്ക് ഓടിച്ചു കയറ്റി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തി. സംഭവത്തിൽ പെൺകുട്ടിയടക്കം 3 പേർക്കാണ് പരിക്കേറ്റത്. (Onam celebration violence in Trivandrum)
നാല് പ്രതികളെ ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായത് പ്രവീൺലാൽ(34), ഉണ്ണി(28), കിരൺപ്രകാശ്(29), ജയേഷ്(24) എന്നിവരാണ്. പ്രതികളെ റിമാൻഡ് ചെയ്തു.
ഗുരുതര പരിക്കേറ്റ അച്ചുലാലിനെയും അജിത്തിനേയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും, ഹൃദ്രോഗി കൂടിയായ മോനിഷയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെൻ്ററിലും പ്രവേശിപ്പിച്ചു.