തൃശൂർ : ഗുരുവായൂരപ്പന് ഉത്രാട ദിനത്തിൽ തിരുമുൽക്കാഴ്ചയായി നേന്ത്രക്കുലകൾ സമർപ്പിച്ചു. രാവിലെ ശീവേലിക്ക് പിന്നാലെ 7.15നാണ് കാഴ്ചക്കുലകൾ സമർപ്പിക്കുന്ന ചടങ്ങ് ആരംഭിച്ചത്. (Onam celebration in Guruvayur Temple)
സ്വർണക്കൊടിമരത്തിന് സമീപം നാക്കിലയിൽ മേൽശാന്തി കവപ്ര അച്യുതൻ നമ്പൂതിരി നേന്ത്രക്കുല സമർപ്പിച്ചു. ഇതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
ഇക്കൂട്ടത്തിൽ ഒരു ഭാഗം നാളെ തിരുവോണ സദ്യയിലെ പഴംപ്രഥമന് വേണ്ടി ഉപയോഗിക്കും. ക്ഷേത്രാവശ്യങ്ങൾ കഴിഞ്ഞ് ബാക്കിയുള്ളവ ഭക്തർക്ക് ലേലം ചെയ്ത് നൽകും.