തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംബർ ഭാഗ്യക്കുറിക്ക് ഇത്തവണയും ലോട്ടറി കടകളിൽ വലിയ ഡിമാൻ്റ്. 32 ലക്ഷത്തിലധികം ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റുകഴിഞ്ഞു. 25 കോടിയാണ് ഒന്നാം സമ്മാനം.
ടിക്കറ്റ് വില 500 രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്.
ഇത്തവണയും പാലക്കാട് തന്നെയാണ് നിലവിൽ ഓണം ബംബർ വിൽപ്പനയിൽ ഒന്നാമതുള്ളത്.സെപ്റ്റംബർ 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുപ്പ്.