Onam 2025 : സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം: ഓഗസ്റ്റ് 31ന് കനകക്കുന്നിൽ അത്തപ്പൂക്കള മത്സരം!

ഗ്രീൻ പ്രോട്ടോക്കോൾ ഉള്ളതിനാൽ കൃത്രിമ വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല. മികച്ച 3 പൂക്കളങ്ങൾക്ക് സമ്മാനം ലഭിക്കും
Onam 2025 : സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം: ഓഗസ്റ്റ് 31ന് കനകക്കുന്നിൽ അത്തപ്പൂക്കള മത്സരം!
Published on

തിരുവനന്തപുരം : കേരള സർക്കാർ ഒരുക്കുന്ന ഓണം വാരാഘോഷങ്ങളിൽ പൂക്കളം ഒരുക്കിയും സമ്മാനം നേടാം. കനകക്കുന്നിലാണ് ഓഗസ്റ്റ് 31ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നത്.(Onam 2025 Celebration of Kerala Govt)

ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, സ്ഥാപനങ്ങൾ, സ്‌കൂൾ -കോളേജുകൾ, വാണിജ്യ സ്ഥാപനങ്ങൾ, സൗഹൃദ കൂട്ടായ്മകൾ എന്നിവയ്ക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 5 പേരിൽ കവിയാത്ത സംഘങ്ങൾ ആയിരിക്കണം എന്നതാണ് നിബന്ധന.

ഓരോ ടീമിൽ കുറഞ്ഞത് 2 സ്ത്രീകൾ വേണം. കേരളീയ വേഷത്തിലായിരുന്നാൽ നന്ന്. പൂക്കളത്തിൻ്റെ വ്യാപ്തി പരമാവധി 5 അടി വ്യാസത്തിൽ കൂടാൻ പാടില്ല.

ഇതിനായി എല്ലാ വസ്‌തുക്കളും മത്സരാർത്ഥികൾ തന്നെ കൊണ്ടുവരേണ്ടതാണ്. ഗ്രീൻ പ്രോട്ടോക്കോൾ ഉള്ളതിനാൽ കൃത്രിമ വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല. മികച്ച 3 പൂക്കളങ്ങൾക്ക് സമ്മാനം ലഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com