വയോധികരായ അമ്മമാർക്ക് ഓണകിറ്റും ഓണക്കോടിയും ഭാരത് ഭവനിൽ വിതരണം ചെയ്തു

വയോധികരായ അമ്മമാർക്ക് ഓണകിറ്റും ഓണക്കോടിയും ഭാരത് ഭവനിൽ വിതരണം ചെയ്തു
Published on

കൂടെ ചാരിറ്റബിൾ ട്രസ്റ്റും, ഭാരത് ഭവനും, സംഗീതഭാരതിയും സംയുക്തമായി ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് ഭാരത് ഭവനിൽ തുടക്കം കുറിച്ചു. ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നിർദ്ധനരും വയോധികരുമായ അമ്മമാർക്ക് ഓണകിറ്റും ഓണക്കോടിയും വിതരണം ചെയ്തു. കൂടെ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർ പേഴ്സൺ ഡോ.അംബികാദേവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്‌ മുൻ എം പി കെ.മുരളീധരൻ ഉദ്ഘാടനം നടത്തി. ഓണകിറ്റ് - ഓണക്കോടി വിതരണം പത്മശ്രീ ഓമനക്കുട്ടി ടീച്ചർ, ഡോ.പ്രമോദ് പയ്യന്നൂർ, ചലച്ചിത്ര പ്രവർത്തകരായ എസ്. ഹരീന്ദ്രൻ, തമ്പാനൂർ ഷെരീഫ്‌ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. പാലിയേറ്റിവ് കെയർ രംഗത്ത് അതുല്യ പ്രവർത്തനം നടത്തിവരുന്ന എൽ ബിന്ദുലക്ഷ്മിയെ ചടങ്ങിൽ ആദരിച്ചു. സീനിയർ സിവിൽ ജഡ്‌ജ്ജ് ആർ .എസ് ഷംനാദ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിന് അജി തിരുമല സ്വാഗതവും ലക്ഷ്മി ശ്രീകുമാർ നന്ദിയും ആശംസിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com