
കോട്ടയം: നാലുവര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ആദ്യ സെമസ്റ്റര്‍ പരീക്ഷ പൂര്‍ത്തിയായി മൂന്നാംദിവസം ഫലം പ്രസിദ്ധീകരിച്ച് എം.ജി സര്‍വകലാശാല. തിയറി പരീക്ഷകള്‍ ഈ മാസം 16നും പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18നുമാണ് പൂര്‍ത്തിയായത്. ഓണേഴ്സ് ബിരുദ പ്രോഗ്രാമിന്‍റെ ഡേറ്റാ മാനേജ്മെന്‍റിനായി സര്‍വകലാശാലയിലെ ഐ.ടി വിഭാഗം തയാറാക്കിയ സോഫ്റ്റ്വെയർ മുഖേന വിദ്യാര്‍ഥികളുടെ വിലയിരുത്തലുകളുടെയും സെമസ്റ്റര്‍ അവസാന പരീക്ഷകളുടെയും മാര്‍ക്കുകള്‍ കോളജുകളില്‍നിന്ന് ശേഖരിച്ചാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. (MG University)
പരീക്ഷാഫലം ശനിയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ഔട്ട് കം ബേസ്ഡ് എജുക്കേഷന്‍ (ഒ.ബി.ഇ) രീതിയില്‍ നാലുവര്‍ഷ പ്രോഗ്രാമുകള്‍ നടത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ സര്‍വകലാശാലയാണ് എം.ജി.