വൃന്ദ കാരാട്ടിനൊപ്പം സ്റ്റേജിൽ; സിപിഎം വേദികളിൽ വീണ്ടും സജീവമായി പിപി ദിവ്യ

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫിസായ സുശീലാ ഗോപാലൻ സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിനാണ് ദിവ്യയെത്തിയത്
വൃന്ദ കാരാട്ടിനൊപ്പം സ്റ്റേജിൽ;  സിപിഎം വേദികളിൽ വീണ്ടും സജീവമായി പിപി ദിവ്യ
Published on

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തെ തുടർന്ന് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പ്രതിചേർക്കപ്പെട്ട മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ സിപിഎം വേദികളിൽ സജീവമാകുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫിസായ സുശീലാ ഗോപാലൻ സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിനാണ് ദിവ്യയെത്തിയത്. അഞ്ചു കോടി ചെലവിൽ കണ്ണൂർ തളാപ്പിലാണ് സ്മാരക മന്ദിരം പണിതത്.

ഉദ്ഘാടനത്തിന് ശേഷം കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടന്ന പൊതുസമ്മേളനം സിപിഎം പിബി അംഗം വൃന്ദ കാരാട്ടാണ് ഉദ്ഘാടനം ചെയ്തത്. പികെ ശ്രീമതി, കെകെ ശൈലജ എംഎൽഎ, സിഎസ് സുജാത, സൂസൻ കോടി, അഡ്വ സതീദേവി, പി കെ ശ്യാമള ടീച്ചർ, എൻ സുകന്യ തുടങ്ങിയ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഈ വേദിയിലാണ് പ്രമുഖ നേതാക്കൾക്കൊപ്പം ആശംസാ പ്രാസംഗികമായി ക്ഷണിക്കപ്പെട്ട അതിഥിയായി പിപി ദിവ്യയുമെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com