തൃശ്ശൂര്‍ : കുന്നംകുളം- വടക്കാഞ്ചേരി റൂട്ടില്‍ പഴയ കെട്ടിടം തകര്‍ന്നു വീണു. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് 15 കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുന്‍ഭാഗം തകർന്ന് വീണത്.
വടക്കാഞ്ചേരി റോഡിലെ തോമസ്, ഡേവിസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ചെറുവത്തൂര്‍ ബില്‍ഡിങ് ആണ് പൊളിഞ്ഞു വീണത്. അപകട സമയത്ത് ആളുകൾ പുറത്ത് ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.