'പഴയ AKG സെൻ്റർ ഒഴിപ്പിക്കണം': ഹൈക്കോടതിയിൽ ഹർജി | AKG Center

ഹർജി ചീഫ് ജസ്റ്റിസ് പരിഗണിക്കും
Old AKG Center should be vacated, Petition filed in High Court
Updated on

കൊച്ചി: തിരുവനന്തപുരത്തെ പഴയ എകെജി സെന്റർ കെട്ടിടം സ്ഥിതി ചെയ്യുന്നത് കേരള സർവകലാശാലയുടെ ഭൂമി കൈയേറിയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി. സർവകലാശാലയുടെ 55 സെന്റ് ഭൂമി കൈയേറിയാണ് കെട്ടിടം നിർമ്മിച്ചതെന്ന് ആരോപിച്ച് സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാർ ആർ. ശശിധരനാണ് കോടതിയെ സമീപിച്ചത്.(Old AKG Center should be vacated, Petition filed in High Court)

അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമിയിലെ കെട്ടിടം ഒഴിപ്പിച്ച് ഭൂമി തിരിച്ചുപിടിക്കണം എന്നാണ് ആവശ്യം. ഹർജി സ്വീകരിക്കുന്ന ഘട്ടത്തിൽ തന്നെ കെട്ടിടത്തിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന ആവശ്യവും ഹർജിക്കാരൻ ഉന്നയിച്ചിട്ടുണ്ട്.

ഹർജി പൊതുതാൽപ്പര്യ സ്വഭാവമുള്ളതാണെന്ന് വിലയിരുത്തിയതിനെത്തുടർന്ന് ഇത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. നേരത്തെ പുതിയ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമിയെച്ചൊല്ലിയും വലിയ വിവാദങ്ങൾ ഉയർന്നിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com