
തിരുവനന്തപുരം: വിവാദങ്ങളെ തുടർന്ന് രാജി വെച്ച രാഹുൽ മാങ്കൂട്ടത്തിലിന് പകരമായി ഒ.ജെ. ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായിരുന്നു ജനീഷ്. സംഘടനാ നേതൃത്വത്തിൽ പുതിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് നിയമനങ്ങൾ പ്രഖ്യാപിച്ചത്. ബിനു ചുള്ളിയിലിനെ യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായും നിയമിച്ചു.അബിൻ വർക്കി, കെ.എം. അഭിജിത്ത് എന്നിവരെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.തൃശൂർ സ്വദേശിയായ ജനീഷ്, കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. സംഘടനാരംഗത്ത് നീണ്ട പ്രവർത്തന പാരമ്പര്യം അദ്ദേഹത്തിനുണ്ട്.