
ഏവർക്കും ഇഷ്ടമുള്ള ഒരു പഴവർഗ്ഗമാണ് തണ്ണിമത്തന്‍. ചൂട് കാലത്താണ് ഇത് അധികവും നമ്മുടെ നാട്ടിൽ കാണപ്പെടുന്നത്. ഈ പഴത്തിന്റെ കട്ടിയുള്ള തൊലി ചെത്തിക്കളയുന്നതാകട്ടെ അല്‍പം പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ തണ്ണിമത്തന്‍ നെടുകെ പിളര്‍ന്ന് പിന്നീട് ചെറുകഷണങ്ങളായി മുറിച്ചാണ് നമ്മൾ പലപ്പോഴും കഴിക്കാറുള്ളത്. എന്നാൽ വ്യത്യസ്തമായ രീതിയില്‍ വളരെ പെട്ടെന്ന് തണ്ണിമത്തന്‍ മുറിക്കുന്ന യുവാവിന്റെ വീഡിയോ ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.കൊറിയക്കാരനായ യുവാവിന്‍ന്റെ പങ്കാളി റെക്കോഡ് ചെയ്ത വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. യുവാവ് തണ്ണിമത്തന്‍ കൈയിലെടുത്ത് എളുപ്പത്തില്‍ തൊലി ചെത്തുന്നതാണ് വീഡിയോയിലുള്ളത്. ഇതുപോലെ ഒരു ആപ്പിളിന്റെ തൊലികളയാന്‍ പോലും എനിക്ക് കഴിയില്ല എന്ന് കുറിച്ചുകൊണ്ടാണ് യുവാവിന്റെ ഭാര്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.