'രാഹുകാലം കഴിയാതെ ഓഫീസിൽ കയറില്ല': പെരുമ്പാവൂരിൽ ചെയർപേഴ്‌സൻ്റെ കടുംപിടിത്തത്തിൽ പുറത്ത് കാത്ത് നിന്ന് ഉദ്യോഗസ്ഥരും പ്രവർത്തകരും | Chairperson

മുക്കാൽ മണിക്കൂറോളമാണ് ഇവർ കാത്തുനിന്നത്
Officials wait outside due to the strict action of the chairperson in Perumbavoor
Updated on

കൊച്ചി: പെരുമ്പാവൂർ നഗരസഭയുടെ പുതിയ അധ്യക്ഷയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യുഡിഎഫിന്റെ കെ.എസ്. സംഗീതയുടെ നിലപാട് നഗരസഭാ ഓഫിസിൽ അസാധാരണ രംഗങ്ങൾക്കിടയാക്കി. രാഹുകാലം കഴിയാതെ താൻ ഓഫിസിൽ പ്രവേശിക്കില്ലെന്ന് ചെയർപേഴ്‌സൺ കടുംപിടിത്തം പിടിച്ചതോടെ മുക്കാൽ മണിക്കൂറോളമാണ് ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും പുറത്ത് കാത്തുനിന്നത്.(Officials wait outside due to the strict action of the chairperson in Perumbavoor)

രാവിലെ 11.15-ഓടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായിരുന്നു. എന്നാൽ 12 മണിക്ക് രാഹുകാലം അവസാനിച്ച ശേഷം മാത്രമേ തന്റെ ചേംബറിൽ പ്രവേശിക്കൂ എന്ന് ചെയർപേഴ്‌സൺ നിലപാടെടുക്കുകയായിരുന്നു.

ഇതോടെ പുതിയ അധ്യക്ഷയെ സ്വീകരിക്കാൻ തയ്യാറായി നിന്ന ഉദ്യോഗസ്ഥരും അനുഗമിച്ചെത്തിയ യുഡിഎഫ് പ്രവർത്തകരും 12 മണി വരെ നഗരസഭാ ഓഫിസിന് പുറത്ത് കാത്തുനിന്നു. 29 അംഗങ്ങളുള്ള പെരുമ്പാവൂർ നഗരസഭയിൽ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഭരണം പിടിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com