തിരുവനന്തപുരം : തലസ്‌ഥാനത്ത് നഴ്സിംഗ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണു മരിച്ചു. ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. (Nursing student found dead in Trivandrum)
വെങ്ങാനൂരിൽ മരിച്ചത് വൃന്ദ എസ് എൽ ആണ്. വീട്ടിൽ വച്ചാണ് സംഭവം. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വിദ്യാർത്ഥിനിയുടെ മുറിയിൽ നിന്നും മയങ്ങാനുള്ള മരുന്നിന്റെ കുപ്പി കണ്ടെത്തി. ഇതിൻ്റെ അമിത ഉപയോഗം മരണത്തിന് കാരണമായെന്നാണ് സംശയിക്കുന്നത്.