കാഞ്ഞങ്ങാട്: മൻസൂർ നഴ്സിങ് കോളജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നാം വർഷ വിദ്യാർഥിനി ചൈതന്യ കുമാരി (21) മരിച്ചു. ഡിസംബർ ഏഴിനായിരുന്നു സംഭവം. വാർഡന്റെ മാനസിക പീഢനമാണ് ആത്‍മഹത്യക്ക് കുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് വിവരം.
വിദ്യാർത്ഥിനിയെ ആദ്യം കോളജിനോട് ചേർന്നുള്ള ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലും ചികിൽസിച്ചിരുന്നു. പിന്നീട് ഈ വർഷം ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.
വാർഡന്റെ മാനസിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാരോപിച്ച് സഹപാഠികൾ ദിവസങ്ങളോളം സമരം നടത്തിയിരുന്നു. ഈ സമരത്തിന് ഐക്യദാർഢ്യവുമായി ഭരണ – പ്രതിപക്ഷ യുവജന വിദ്യാർഥി സംഘടനകൾ നടത്തിയ സമരത്തെ പൊലീസ് നേരിട്ടു. പോലീസ് നടപടിക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.