തിരുവനന്തപുരം : ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്ന കണ്ണിയിലെ അംഗമായ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. പാലാ സ്വദേശി അനുവാണ് കുടുങ്ങിയത്. ഫോർട്ട് പോലീസാണ് ഇവരെ പിടികൂടിയത്. (Nursing student arrested for smuggling MDMA)
32 ഗ്രാം എം ഡി എം എ തിരുവണ്ണാത്തിപുരത്തേക്ക് കടത്തുന്നതിനിടെ മുട്ടത്തറ സ്വദേശി ഗോപകുമാറിനെ പിടികൂടിയിരുന്നു. ഇയാളാണ് അനുവിൽ നിന്ന് ലഹരി വാങ്ങിയ കാര്യം അറിയിച്ചത്.
ഇയാളെയും കൊണ്ടാണ് പോലീസ് ബെംഗളുരുവിലേക്ക് പോയത്. വിവിധയിടങ്ങളിൽ പേയിങ് ഗസ്റ്റായി താമസിച്ചാണ് അനു കച്ചവടം നടത്തിയിരുന്നത്. സോഷ്യൽ മീഡിയയിൽ സൗഹൃദം സ്ഥാപിക്കുന്ന യുവാക്കളെയാണ് ഇവർ ക്യാരിയർമാർ ആക്കിയിരുന്നത്.