സ്വകാര്യ, സർക്കാർ ആശുപത്രികളിൽ നഴ്സുമാർക്ക് ഇനി മുതൽ ഒരേ ഷിഫ്റ്റ്: 6-6-12 ഷിഫ്റ്റ് നടപ്പിലാക്കണം എന്ന് സർക്കാർ ഉത്തരവ്, കിടക്കകളുടെ എണ്ണം മാനദണ്ഡമാക്കില്ല | Nurses

ഈ തീരുമാനം എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ബാധകമാണ്.
Nurses will now have the same shift in private and government hospitals
Published on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും കിടക്കകളുടെ എണ്ണം പരിഗണിക്കാതെ 6-6-12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാൻ സർക്കാർ ഉത്തരവിട്ടു. നിലവിൽ 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു ഈ ഷിഫ്റ്റ് സമ്പ്രദായം നിർബന്ധമാക്കിയിരുന്നത്.(Nurses will now have the same shift in private and government hospitals)

പുതിയ ഉത്തരവോടെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും നഴ്സുമാർക്ക് ഒരേ ഷിഫ്റ്റ് രീതി നിലവിൽ വരും.

അധിക സമയം ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഓവർടൈം അലവൻസ് (ഓവർടൈം പേ) നൽകണമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്. ഈ തീരുമാനം എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ബാധകമാണ്.

Related Stories

No stories found.
Times Kerala
timeskerala.com