തിരുവനന്തപുരം : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ക്രൈസ്തവ സഭകൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. (Kerala Nuns arrest in Chhattisgarh)
വിവിധ സഭകൾ സംയുക്തമായാണ് പ്രതിഷേധം നടത്തുന്നത്. ഇതിന് നേതൃത്വം നൽകുന്നത് കെ സി ബി സി അധ്യക്ഷൻ മാർ ക്ലീമ്മിസ് ആണ്.
കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടിയാണ് ഇവർ പ്രതിഷേധം നടത്തുന്നത്.