കൊച്ചി : ഒഡീഷയിൽ കന്യാസ്ത്രീകളായും വൈകന്മാരെയും മതപരിവർത്തനത്തിൻ്റെ പേരിൽ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് സി ബി സി ഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് രംഗത്തെത്തി. (Nuns attacked in Odisha)
മലയാളി വൈദികനുമായി സംസാരിച്ചെന്നും, വെര്ബല് അറ്റാക്ക് ആണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ ന്യൂനപക്ഷം മാത്രമല്ല, രാജ്യത്തിൻ്റെ ഭരണഘടന കൂടിയാണ് ആക്രമിക്കപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ഇക്കാര്യത്തിൽ നടപടിയെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.