Suicide : കൊല്ലത്ത് മഠത്തിൽ കന്യാസ്ത്രീ തൂങ്ങി മരിച്ച നിലയിൽ

തമിഴ്‌നാട് മധുര സ്വദേശിനിയായ മേരി സ്‌കൊളാസ്റ്റിക്ക ( 33 ) ആണ് മരിച്ചത്.
Nun commits suicide in Kollam
Published on

കൊല്ലം: ആരാധന മഠത്തിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. തമിഴ്‌നാട് മധുര സ്വദേശിനിയായ മേരി സ്‌കൊളാസ്റ്റിക്ക ( 33 ) ആണ് മരിച്ചത്. (Nun commits suicide in Kollam)

മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പോലീസിൻ്റെ പ്രാഥമിക നിഗമനം ഇവർ വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നാണ് ജീവനൊടുക്കിയത് എന്നാണ്. ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് സംഭവം.

ഉടൻ തന്നെ മഠത്തിൽ ഉണ്ടായിരുന്നവർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Related Stories

No stories found.
Times Kerala
timeskerala.com