
കൊച്ചി : ന്യൂമെറോസ് മോട്ടോഴ്സ്, അതിന്റെ മള്‍ട്ടി യൂട്ടിലിറ്റി ഇ-സ്‌കൂട്ടറായ ഡിപ്ലോസ് മാക്സിന്റെ നവീകരിച്ച പതിപ്പായ ഡിപ്ലോസ് മാക്സ്+ പുറത്തിറക്കി. 4 കിലോ വാട്ടിന്റെ ഡ്യുവല്‍ ലിക്വിഡ് ഇമ്മേഴ്ഷന്‍ കൂളിംഗ് ബാറ്ററി പായ്ക്ക്, 70 കിലോമീറ്റര്‍ പരമാവധി വേഗത, 156 കിലോമിറ്റര്‍ വരെയുള്ള മെച്ചപ്പെട്ട റേഞ്ച്, കൂടുതല്‍ മികച്ച പിക്ക് അപ്പ് എന്നിങ്ങനെ 5 പുതുമകളോടെയാണ് ഈ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ബ്ലെയ്‌സ് റെഡ്, പിയാനോ ബ്ലാക്ക്, വോള്‍ട്ട് ബ്ലൂ എന്നിങ്ങനെ മൂന്ന് മികച്ച വര്‍ണ്ണങ്ങളില്‍ ഇത് ലഭ്യമാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ?1,15,414 രൂപയാണ് ഡിപ്ലോസ് മാക്‌സിന്റെ എക്‌സ് ഷോറൂം വില.