കൊല്ലം : കെഎസ്ആർടി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം. കൊട്ടിയത്തു നിന്ന് മാവേലിക്കര വരെയുള്ള യാത്രയ്ക്കിടെയാണ് യുവാവ് പരസ്യമായി ലൈംഗിക വൈകൃതങ്ങള്‍ കാട്ടിയത്.
സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ കൊല്ലം സിറ്റി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും.മൈലക്കാട് സ്വദേശിയായ യുവാവാണ് ബസ്സില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്. ബസ് സർവീസ് വിവരങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തി ദൃശ്യങ്ങൾ പൊലീസിന് കൈമാറി. യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.