തിരുവനന്തപുരം : സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എൻഎസ്എസ്. പരിപാടിയുമായി സഹകരിക്കുമെന്ന് എൻഎസ്എസ് വൈസ് പ്രസിഡൻറ് എൻ സംഗീത് കുമാർ അറിയിച്ചു. അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി പങ്കെടുക്കും.
സർക്കാരിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം തിരഞ്ഞെടുപ്പിന് മുമ്പുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ നാടകമാണ് ആഗോള അയ്യപ്പ സംഗമം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.