കൊല്ലം : സംസ്ഥാന സർക്കാരിനെ പിന്തുണച്ചുള്ള എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ നിലപാടിൽ സംഘടനയിൽ വലിയ പ്രതിഷേധം. കോട്ടയം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ജി സുകുമാരൻ നായർക്ക് എതിരെ വ്യാപകമായി പ്രതിഷേധ ബാനർ ഉയർന്നത്.
ഇതിനിടെ ജി സുകുമാരൻ നായർക്ക് എതിരെ കൊല്ലം കരിക്കോട് 903-ാം നമ്പർ കരയോഗം പ്രമേയം പാസാക്കി. ജനറൽ സെക്രട്ടറിയുടെ തീരുമാനം ഏകപക്ഷീയമെന്ന് കുറ്റപ്പെടുത്തൽ. ജി സുകുമാരൻ നായർക്കെതിരെ തിരുവനന്തപുരം ആര്യനാടും പ്രതിഷേധം. കുര്യാത്തി എൻഎസ്എസ് കരയോഗത്തിന്റെ പ്രതിഷേധ കത്ത് താലൂക്ക് സെക്രട്ടറിക്ക് നൽകി. സുകുമാർ നായരുടെ നിലപാട് സമുദായത്തെ പരിഹസിക്കുന്നതെന്ന് കത്തിൽ കുറ്റപ്പെടുത്തി.