ശബരിമല വിഷയത്തിൽ എൽഡിഎഫിനൊപ്പമാണ് എൻഎസ്എസ്’, ജി സുകുമാരൻ നായർ |G sukumaran nair

ആഗോള അയ്യപ്പ സംഗമത്തിന് പ്രതിനിധിയെ അയച്ചാണ് എൻഎസ്എസ് പിന്തുണ നൽകിയിരുന്നത്.
G sukumaran nair
Published on

കോട്ടയം : ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ എൽഡിഎഫിനൊപ്പമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചില്ലെന്നും ആചാര സംരക്ഷണം സർക്കാർ നടത്തിയിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിന് പ്രതിനിധിയെ അയച്ചാണ് എൻഎസ്എസ് പിന്തുണ നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് ശബരിമല വിഷയത്തിൽ എൽഡിഎഫിനൊപ്പം ആണെന്ന് സുകുമാരൻ നായർ പറഞ്ഞത്. എൽഡിഎഫ് സർക്കാർ ആചാരം സംരക്ഷിക്കാൻ നടപടി എടുക്കുകയാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

സ്ത്രീപ്രവേശന വിധിക്കെതിരെ എൻഎസ്എസ് നാമജപ ഘോഷയാത്ര നടത്തി. എന്നാൽ കോൺഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികൾ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. ശബരിമലയിലെ പ്രശ്നം പരിഹരിക്കുമെന്നും ആചാരങ്ങൾ സംരക്ഷിക്കുമെന്നും എൻഎസ്എസിന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com