തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതിനെ കുറിച്ച് വിശദീകരിച്ച് എൻ എസ് എസ്. തങ്ങൾക്ക് സർക്കാരിനെ വിശ്വാസമാണ് എന്നാണ് ജി സുകുമാരൻ നായർ പ്രമുഖ മാധ്യമത്തോട് പറഞ്ഞത്. (NSS against Congress)
വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസിനും ബി ജെ പിക്കും എതിരെ അദ്ദേഹം രൂക്ഷമായ വിമർശനം ഉയർത്തി. കോൺഗ്രസിൻറേത് കള്ളക്കളി ആണെന്നും, ബി ജെ പിയാകട്ടെ ഒന്നും ചെയ്യുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.