മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനായി എന്‍എസ്ഇ ടാറ്റ മെമ്മോറിയല്‍ ആശുപത്രി സഹകരണം

മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനായി എന്‍എസ്ഇ ടാറ്റ മെമ്മോറിയല്‍ ആശുപത്രി സഹകരണം
Published on

കൊച്ചി: നവി മുംബൈയില്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ബ്ലോക്കിനൊപ്പം 60 കിടക്കകളുള്ള ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് സെന്ററും ഉള്‍പ്പെടുന്ന കാന്‍സര്‍ ആശുപത്രി പദ്ധതിക്കായി നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ(എന്‍എസ്ഇ) തറക്കല്ലിട്ടു. സിഎസ്ആര്‍ സംരംഭത്തിന്റെ ഭാഗമായി ടാറ്റ മെമ്മോറിയല്‍ സെന്ററുമായി ചേര്‍ന്നാണ് ഈ സംരംഭം. പ്രതിവര്‍ഷം ഏകദേശം 1.3 ലക്ഷം രോഗികള്‍ക്ക് സേവനം നല്‍കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ 600-ലധികം ബോണ്‍മാരോട്രാന്‍സ്പ്ലാന്റ് നടത്താനുള്ള ശേഷി ഇതിനുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. 380 കോടി രൂപ ചെലവുവരുന്ന പദ്ധതി 2027 ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ലക്ഷ്യമിടുന്നു. ചരിത്രപരമായ ഈ സംരംഭത്തില്‍ ടാറ്റ മെമ്മോറിയല്‍ സെന്ററുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി എന്‍എസ്ഇ എംഡിയും സിഇഒയുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com