
കൊച്ചി: രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ബറോഡ ഇന്ത്യക്കാര്‍ക്ക് ബിസിനസ്, ജോലി, അവധി തുടങ്ങിയ ഏത് ആവശ്യത്തിനായാലും വിദേശത്തേക്കു പോകുന്നതിനു മുന്നേ തന്നെ ഇന്ത്യയില്‍ വെച്ച് എന്‍ആര്‍ഇ അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ സഹായിക്കുന്ന ബോബ് ആസ്പെയര്‍ എന്‍ആര്‍ഇ സേവിങ്സ് അക്കൗണ്ടിന് തുടക്കം കുറിച്ചു. ഉപഭോക്താവ് ആദ്യം എന്ന ചിന്താഗതിയുമായി ബോബ് ആസ്പെയര്‍ പ്രവാസികളാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ലളിതവും ബുദ്ധിമുട്ടില്ലാത്തതുമായ അക്കൗണ്ട് ഓപ്പണിങ് അനുഭവങ്ങള്‍ രാജ്യത്തിനു പുറത്തേക്കു പോകുന്നതിനു മുന്‍പേ തന്നെ ലഭ്യമാക്കുകയാണ്.
ഇന്‍ ഓപ്പറേറ്റീവ് മോഡില്‍ ആരംഭിക്കുന്ന അക്കൗണ്ട് ഉപഭോക്താവ് വിദേശത്തു നിന്നുള്ള വിലാസ തെളിവും ഇമിഗ്രേഷന്‍ സ്റ്റാമ്പോടു കൂടിയ പാസ്പോര്‍ട്ട് കോപ്പിയും നല്‍കി തങ്ങളുടെ എന്‍ആര്‍ഐ പദവി ഉറപ്പാക്കുന്നതോടെ പ്രവര്‍ത്തനക്ഷമമാകും.
ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്കു പിന്തുണ നല്‍കുന്ന കാര്യത്തില്‍ ബാങ്ക് ഓഫ് ബറോഡ പ്രതിജ്ഞാബദ്ധരാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബീന വഹീദ് പറഞ്ഞു. ഇന്ത്യയില്‍ നിന്നു പുറപ്പെടുന്നതിനു മുന്‍പേ തന്നെ എന്‍ആര്‍ഐ ബാങ്കിങിലേക്കുള്ള മാറ്റം ലളിതമാക്കാന്‍ ബോബ് ആസ്പെയര്‍ എന്‍ആര്‍ഇ സേവിങ്സ് അക്കൗണ്ട് സഹായിക്കും. പതിവ് അക്കൗണ്ട് ഓപ്പണിങ് രീതികളുടെ കാര്യത്തില്‍ നാഴികക്കല്ലാകുന്ന മാറ്റമാണിതെന്നും വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും മറ്റ് പ്രവാസി ഇന്ത്യക്കാര്‍ക്കും ജീവിതം എളുപ്പമാക്കാന്‍ ഇതു സഹായിക്കുമെന്നും ബീന വഹീദ് കൂട്ടിച്ചേര്‍ത്തു.
ബോബ് ആസ്പെയര്‍ എന്‍ആര്‍ഇ അക്കൗണ്ടിന്‍റെ മുഖ്യ സവിശേഷതകളും നേട്ടങ്ങളും
ډ വിദേശത്തേക്കു പുറപ്പെടുന്നതിനു മുന്‍പേ തന്നെ ഉപഭോക്താക്കള്‍ക്ക് ആസ്പെയര്‍ എന്‍ആര്‍ഇ അക്കൗണ്ട് ആരംഭിക്കാം
ډ ആദ്യ രണ്ടു ത്രൈമാസങ്ങളില്‍ മിനിമം ബാലന്‍സ് ചാര്‍ജുകള്‍ ഇല്ല.
ډ ഇതിനു ശേഷം 10,000 രൂപ ത്രൈമാസ ശരാശരി ബാലന്‍സ് ബാധകമായിരിക്കും. അക്കൗണ്ടിലെ ബാലന്‍സിന്‍റെ കാര്യത്തില്‍ ഉയര്‍ന്ന പരിധിയില്ല.
ډ ഈ അക്കൗണ്ടില്‍ നേടുന്ന വരുമാനം ആദായ നികുതിയില്‍ നിന്നു വിമുക്തമായിരിക്കും. ബാലന്‍സ് സ്വത്തു നികുതിയില്‍ നിന്നും ഒഴിവാക്കും.
ډ എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യമടക്കമുള്ള കസ്റ്റമൈസ്ഡ് ഡെബിറ്റ് കാര്‍ഡ് ലഭിക്കും.
എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിങ്സ് അക്കൗണ്ടുകളുടെ സമഗ്രമായ നിര അവതരിപ്പിച്ച് പ്രവാസി ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങളാണ് ബാങ്ക് ഓഫ് ബറോഡ നിറവേറ്റുന്നത്. ബറോഡ പവര്‍ പാക്ക് എന്‍ആര്‍ഇ സേവിങ്സ് അക്കൗണ്ട്, ദി ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ ആന്‍റ് എന്‍ആര്‍ഒ സേവിങ്സ് അക്കൗണ്ട്, ദി ബോബ് പ്രീമിയം എന്‍ആര്‍ഇ ആന്‍റ് എന്‍ആര്‍ഒ സേവിങ്സ് അക്കൗണ്ട്, പുതുതായി അവതരിപ്പിച്ച ബോബ് ആസ്പെയര്‍ എന്‍ആര്‍ഇ സേവിങ്സ് അക്കൗണ്ട് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.