
തിരുവനന്തപുരം: സ്വകാര്യ ഭൂമിയിൽ നട്ടു വളർത്തുന്ന ചന്ദന മരങ്ങൾ ഇനി മുതൽ മുറിച്ച് വില്‍പന നടത്താം(sandalwood). വനം വകുപ്പ് മുഖേന സ്വകാര്യ ഭൂമിയിലെ ചന്ദന മരങ്ങൾ മുറിച്ച് വില്‍പന നടത്തുന്നതിനുള്ള കരട് ബില്ലിന് ഇന്ന് ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി.
സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ ഒരു കിലോ ചന്ദന തടിക്ക് 7000 രൂപ വരെ വിപണി വിലയുണ്ട്. അതേസമയം ഇത് സംബന്ധിച്ച കരട് ബില്ല് സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമാകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.