കാസർകോട് : കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവ് പിടിയിൽ. തൊരപ്പന്‍ സന്തോഷിനെ കാലൊടിഞ്ഞ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ മേൽപ്പറമ്പ് പഴയ മിൽമ ബൂത്തിന് സമീപത്തെ കാഷ് മാർട്ട് ഹൈപ്പർ മാർക്കറ്റിൽ കവർച്ചയ്‌ക്കെത്തിയ പ്രതി പിടിയിലായത്.
നിരവധി കവർച്ചക്കേകേസുകളിൽ പ്രതിയായ സന്തോഷ്. വ്യാഴം രാത്രി ഒമ്പതോടെയാണ് മേൽപ്പറന്പിലെത്തിയത്. പുലർച്ചെയോളം കുറ്റിക്കാട്ടിൽ മറഞ്ഞുനിന്നശേഷം ഹൈപ്പർ മാർക്കറ്റിന്റെ ഷട്ടർ പൂട്ടുപൊളിച്ച് ഉള്ളിൽ കടന്നത്. ക്യാഷ് കൗണ്ടറിൽനിന്ന് 3,000 രൂപ കൈക്കലാക്കിയാണ് രക്ഷപ്പെടാൻ ശ്രമിച്ചത്.
കടയുടെ സമീപം പാർക്കുചെയ്ത ബൈക്കുകൾ എടുക്കാനായി എത്തിയ യുവാക്കൾ ശബ്ദംകേട്ടതോടെ നാട്ടുകാരെ അറിയിച്ചു. പരിസരവാസികൾ വളഞ്ഞതോടെ സന്തോഷ് ഒന്നാം നിലയിൽനിന്ന് താഴേക്ക് ചാടി. ചാട്ടത്തിൽ കാലൊടിഞ്ഞതിനാൽ രക്ഷപ്പെടാനായില്ല.