കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു |operation kaapa

നായരങ്ങാടി സ്വദേശി ഗോപകുമാര്‍ (43) എന്നയാളെയാണ് ജയിലിലടച്ചത്.
kaapa arrest
Updated on

തൃശൂര്‍: കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.നായരങ്ങാടി സ്വദേശി ഗോപകുമാര്‍ (43) എന്നയാളെയാണ് ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി തടങ്കലിലാക്കിയിരിക്കുന്നത്.

നിലവിൽ ഗോപകുമാറിന്റെ പേരില്‍ 15 ക്രിമിനല്‍ കേസുകളുണ്ട്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണ കുമാറിന്റെ നിര്‍ദേശ പ്രകാരം കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് ഗോപകുമാറിനെ ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.

അതെ സമയം, 2025ല്‍ മാത്രം ഇതുവരെ തൃശൂര്‍ റൂറല്‍ ജില്ലയില്‍ 34 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു. ആകെ 78 ഗുണ്ടകളെ കാപ്പ ചുമത്തി. 44 പേര്‍ക്കെതിരേ കാപ്പ പ്രകാരം നാടു കടത്തിയും മറ്റുമുള്ള നടപടികള്‍ സ്വീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com