
ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് . ഗുണ്ട നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് താരങ്ങൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. നാളെ രാവിലെ മരട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നിർദ്ദേശം.
അതേസമയം ഗുണ്ടാ നേതാവ് ഓംപ്രകാശിനെ പരിചയമില്ലെന്ന് നടി പ്രയാഗ മാർട്ടിൻ വ്യക്തമാക്കി. സുഹൃത്തുക്കളുടെ കൂടെ അവരുടെ സുഹൃത്തുക്കളെ സന്ദർശിക്കാനാണ് ഹോട്ടലിൽ പോയതെന്നും കുണ്ടന്നൂരിലെ ഹോട്ടലിൽ പോയി ഗുണ്ടാ നേതാവിനെ കണ്ടിട്ടില്ലെന്നും നടി വിശദീകരണം നൽകി. അവിടെ ഓംപ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രയാഗ പറഞ്ഞു