തിരുവനന്തപുരം : കേരളത്തിലെ സർവ്വകലാശാലകളിൽ വി സിമാരും സർക്കാരും തമ്മിൽ പോര് കടുക്കുകയാണ്. സാങ്കേതിക സർവ്വകലാശാല വി സി ശിവ പ്രസാദ് ഡീനിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. (Notice to KTU dean from VC)
ഇത് വിഭജന ഭീതി ദിനം ആചരിക്കരുതെന്നുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം കൈമാറിയതിനാണ്. രജിസ്ട്രാർ ആണ് നിർദേശം നൽകേണ്ടത് എന്നാണ് വി സി പറയുന്നത്.
കുസാറ്റിൽ രഹസ്യമായി നടത്തിയ ഓൺലൈൻ മീറ്റിങ് ഒഴികെ കേരളത്തിലെ ഒരു കോളേജിലും വിഭജന ഭീതി ദിനം ആചരിച്ചിരുന്നില്ല. ഉടൻ തന്നെ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്.