
കൊച്ചി: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിൽ മന്ത്രി എ.കെ. ശശീന്ദ്രന്, തോമസ് കെ. തോമസ് എം.എല്‍.എ എന്നിവരെ അയോഗ്യരാക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് എന്‍.എ. മുഹമ്മദ് കുട്ടി. നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇരുവര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസയച്ചെന്ന് അദ്ദേഹം വാർത്തകുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പാര്‍ട്ടിയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും രാഷ്ട്രീയ നിലപാടുകള്‍ക്കും വിരുദ്ധമായാണ് ഇരുവരും പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടിയുടെ എതിര്‍പക്ഷത്തുനില്‍ക്കുന്ന എൻ.സി.പി (ശരദ് പവാര്‍) വിഭാഗത്തില്‍ അംഗത്വം എടുത്തതായി പാര്‍ട്ടിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.