വഞ്ചനാകേസിൽ നിവിൻ പോളിക്ക് നോട്ടീസ് | Nivin Pauly

നിവിൻ പോളിയെയും എബ്രിഡ് ഷൈനെയും ഈ ആഴ്ച പൊലീസ് ചോദ്യം ചെയ്യും
Nivin Pauly
Updated on

കോഴിക്കോട്: വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നിവിൻ പോളിക്ക് നോട്ടീസ്. സംവിധായകൻ എബ്രിഡ് ഷൈനും നോട്ടീസ് അയച്ചു. നിർമ്മാതാവ് ഷംനാസ് നൽകിയ പരാതിയിൽ തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. നിവിൻ പോളിയെയും എബ്രിഡ് ഷൈനെയും ഈ ആഴ്ച പൊലീസ് ചോദ്യം ചെയ്യും. സ്റ്റേഷനിൽ വിളിച്ചുവരുത്തിയാകും ഇവരുടെയും മൊഴി രേഖപ്പെടുത്തുക.

'ആക്ഷൻ ഹീറോ ബിജു 2' സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി. ഷംനാസിൽ നിന്ന് 1.9 കോടി രൂപ വാങ്ങി സിനിമയുടെ അവകാശം നൽകിയത് മറച്ച് വച്ച് മറ്റൊരാൾക്ക് വിതരണാവകാശം നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാനും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com