"വേടന്‍ ഒറ്റയ്ക്ക് പാട്ടുപാടിയത് കൊണ്ടോ, ഒരു പത്ത് അംബേദ്കര്‍ വന്നതുകൊണ്ടോ ഒന്നും മാറില്ല” | Vedan

"ഇന്ത്യയുടെ രൂഢമൂലമായിട്ടുള്ള രാഷ്ട്രീയം ജാതി തന്നെയാണ്, വേടന്‍ കാരണമാണ് കേരളത്തില്‍ ജാതി വരുന്നതെന്ന് പറയുന്നത് വിഡ്ഢികളായിട്ടാണ്".
Vedan
Published on

കേരളത്തില്‍ വേടന്‍ കാരണമാണ് ജാതി വരുന്നതെന്ന് പറയുന്നത് വിഡ്ഢികളാണെന്ന് തുറന്ന് പറഞ്ഞ് വേടൻ. വേടന്‍ കാറ് വാങ്ങിയാലും വീട് വച്ചാലും അവസാനം ഒരു പട്ടികജാതിക്കാരന്‍ മാത്രമാണെന്നും, ഇന്ത്യയുടെ രൂഢമൂലമായിട്ടുള്ള രാഷ്ട്രീയം ജാതി തന്നെയാണെന്നും വേടൻ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വേടന്‍.

”കേരളത്തില്‍ ജാതി നിലനില്‍ക്കുന്നത് മൃദുവായിട്ടുള്ള രീതിയിലാണ്. അതിനെ കണ്ടുപിടിക്കല്‍ എളുപ്പമല്ല. ഒരിക്കല്‍ കണ്ടുപിടിച്ചാല്‍ പിന്നെ അതിനെ കാണാതിരിക്കാന്‍ പറ്റില്ല. കേരളത്തില്‍ ജാതിയില്ല, വേടന്‍ കാരണമാണ് കേരളത്തില്‍ ജാതി വരുന്നത് എന്ന് പറയുന്നത് വിഡ്ഢികളായിട്ടാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയുടെ രൂഢമൂലമായിട്ടുള്ള രാഷ്ട്രീയം ജാതി തന്നെയാണ്.” - വേടൻ പറഞ്ഞു

“ഒരു പട്ടികജാതിക്കാരന്‍ പൈസ ഉണ്ടാക്കിയാലും വിദ്യാഭ്യാസം നേടിയാലും അവസാനം അവന്‍ ഒരു പട്ടിക ജാതിക്കാരന്‍ മാത്രമാണ്. വേടന്‍ കാറ് വാങ്ങിയാലും വീട് വച്ചാലും അവസാനം ഒരു പട്ടിക ജാതിക്കാരന്‍ മാത്രമാണ്. അതെല്ലാം മാറണമെങ്കിൽ കൃത്യമായ വിദ്യാഭ്യാസം നൽകണം. പക്ഷെ ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായം കൊണ്ട് അതിന് സാധിക്കില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പെട്ടെന്ന് മാറ്റം കൊണ്ടുവരാന്‍ കഴിയില്ല. നൂറ്റാണ്ടുകള്‍ എടുത്ത് തീര്‍ക്കാന്‍ പറ്റുന്ന കാര്യമാണത്. വേടന്‍ ഒറ്റയ്ക്ക് പാട്ടുപാടിയത് കൊണ്ടോ ഒരു പത്ത് അംബേദ്കര്‍ വന്നത് കൊണ്ടോ തീരുന്ന ഒരു കാര്യമല്ല. ജാതി വളരെ ആഴത്തില്‍ ആളുകളുടെ ഉള്ളില്‍ കിടക്കുന്ന കാര്യമാണ്.” - വേടൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com