'ഒന്നും മനഃപൂര്‍വം ചെയ്തതല്ല, എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു' ; വിൻസിയോട് ഷൈൻ ടോം ചാക്കോ | apologize

'ഷൈനിനോട് ബഹുമാനം മാത്രം, കുടുംബത്തെ വേദനപ്പെടുത്തിയതിൽ ദുഃഖമുണ്ട്'; വിൻസി
Vincy
Published on

തൃശൂർ: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തെന്ന് ഇരുവരും പറഞ്ഞു. 'എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഒന്നും മനഃപൂര്‍വം ചെയ്തതല്ല.' - ഷൈൻ ടോം പറഞ്ഞു.

താൻ ആരാധിച്ച വ്യക്തിയിൽ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയതെന്നും ഷൈനിനോട് ബഹുമാനം മാത്രമാണുള്ളതെന്നും വിൻസി അലോഷ്യസ് പറഞ്ഞു. ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതിൽ ദുഃഖമുണ്ടെന്നും വിൻസി കൂട്ടിച്ചേർത്തു. സൂത്രവാക്യം സിനിമയുടെ പ്രമോഷനായാണ് ഇരുവരും ഒരേ വേദിയിലെത്തിയത്.

സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വിവാദമായിരുന്നു. വിവാദങ്ങൾക്ക് ശേഷം നടൻ ഷൈൻ ടോം ചാക്കോയും നടി വിൻസി അലോഷ്യസും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടിയാണിത്.

Related Stories

No stories found.
Times Kerala
timeskerala.com