
സമ്പൽ സമൃദ്ധിയുടെ മറ്റൊരു ഓണം കാലം കൂടി ഇങ്ങേതിയിരിക്കുകയാണ്. പഞ്ഞ മാസമായ കർക്കിടകം ഒന്ന് കഴിഞ്ഞ് ചിങ്ങം പുലരാൻ കാത്തിരിക്കുന്നു നമ്മൾ മലയാളികൾ. അത്തം പിറന്നാൽ പിന്നെ അങ്ങോട്ടുള്ള ദിവസങ്ങൾ ആഘോഷത്തിന്റേതാണ്. ഈ സന്തോഷ ദിനങ്ങൾ കൂടുതൽ മനോഹരമാക്കി തിർക്കുന്നതിൽ നല്ലൊരു പങ്ക് ഓണപ്പാട്ടുകൾക്ക് ഉണ്ട്. എത്ര പാടിയാലും മതിവരാത്ത ഓണപ്പാട്ടുകളാണ് ഓണത്തെ ഓണമാക്കുന്നത്. ചുരുക്കത്തിൽ ഓണത്തിന്റെ മോടി ഓണപ്പാട്ടുകൾ തന്നെയാണ് ഓരോ
ഓണക്കാലത്തും മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്ന സിനിമാപാട്ടുകളും നിരവധിയാണ്. മലയാള സിനിമയിൽ ശബ്ദസാന്നിദ്യം ഉണ്ടായത് മുതൽ നാളിതുവരെ മലയാള സിനിമകൾ ഓണക്കാലത്ത് ഓർക്കാനും പാടാനും ഒട്ടനവധി ഓണഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഇന്നും മലയാളികളുടെ ചുണ്ടിൽ വിരിയുന്ന ഒരുപിടി സിനിമയിലെ ഓണപ്പടുക്കൾ ഏതൊക്കെയെന്ന് നോക്കിയാലോ.(Onam Hits Playlist)
ഓമനത്തിങ്കളിന്നോണം പിറക്കുമ്പോള്‍
"ഓമനത്തിങ്കളിന്നോണം പിറക്കുമ്പോള്‍, താമരക്കുമ്പിളില്‍ പനിനീര്, ഓണം പിറന്നാലും ഉണ്ണി പിറന്നാലും, ഓരോകുമ്പിള്‍ കണ്ണീര്" കാലം ഇനി എത്ര മാറിയാലും മലയാളികൾക്ക് കണ്ണുനിറയെതെ ഈ ഓണപ്പാട്ട് കേൾക്കുവാൻ സാധിക്കില്ല. 1968 ൽ പുറത്തിറങ്ങിയ തുലാഭാരം എന്ന ചിത്രത്തിലെ ഗാനമാണ് ഇത്. വയലാർ രാമവർമ്മയുടെ വരിക്കൾക്ക് ജി ദേവരാജൻ മാസ്റ്റർ ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസും പി സുശീലയുമാണ്.
ഓണത്തുമ്പീ ഓണത്തുമ്പീ
1961ൽ പുറത്തിറങ്ങിയ മുടിയനായ പുത്രൻ എന്ന ചിത്രത്തിലെ ഗാനമാണ് "ഓണത്തുമ്പീ ഓണത്തുമ്പീ ഓടി നടക്കും വീണക്കമ്പി." പി ഭാസ്ക്കരന്റെ വരികൾക്ക് ഈണം പകർന്നത് എം എസ് ബാബുരാജാണ്. കവിയൂർ രേവമ്മ ആലപിച്ച ഈ ഗാനം ഓണത്തിന്റെ പഴയകാലഓർമ്മകളെ തൊട്ടുണർത്തുന്നു.
പൂവിളി പൂവിളി പൊന്നോണമായി
"പൂവിളി പൂവിളി പൊന്നോണമായി, നീ വരൂ നീ വരൂ പൊന്നോണതുമ്പീ" - ഈ പാട്ടുപാടാതെ ഓണനാളുകൾ കടന്നുപോകാറില്ല എന്നതാണ് സത്യം. നമ്മുടെ ഓണത്തെ താളഹരമാക്കി തീർക്കാൻ ഈ ഗാനം വഹിച്ച പങ്ക് വളരെവലുതാണ്. 1977 ൽ പുറത്തിറങ്ങിയ വിഷുക്കണി എന്ന ചിത്രത്തിലെ ഗാനമാണിത്. ശ്രീകുമാരൻ തമ്പിയുടെ വരിക്കൾക്ക് സലിൽ ചൗധരി ഈണം പകരുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസാണ്.
തിരുവോണപ്പുലരിതൻ
മലയാളികളുടെ ഓണത്തെ അനശ്വരമാക്കി തീർക്കുന്നതിന് ഈ ഗാനം വഹിച്ച പങ്ക് എടുത്തുപറയേണ്ടത്ത് തന്നെയാണ്. "തിരുവോണപ്പുലരിതൻ, തിരുമുൽക്കാഴ്ച വാങ്ങാൻ,
തിരുമുറ്റമണിഞ്ഞൊരുങ്ങീ"- തിരുവോണത്തെ വരവേൽക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ശ്രീകുമാരൻ തമ്പിയും, ഗാനത്തിന് ഈണം പകർന്നത് എം കെ അർജ്ജുനനുമാണ്. ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് വാണി ജയറാമാണ്.
ഓണപ്പൂവേ ഓണപ്പൂവേ
1978 ൽ പുറത്തിറങ്ങിയ 'ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തിലെ ഗാനമാണ് ഓണപ്പൂവേ എന്ന് തുടങ്ങുന്ന ഈ ഗാനം. ഒ എൻ വി കുറുപ്പിന്റെ വരിക്കൾക്ക് ഈണം പകർന്നത് സലിൽ ചൗധരിയാണ്. ഗാനം ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസാണ്. മലയാളികളുടെ പൂവിളിക്കളെ എക്കാലവും സമ്പുർണ്ണമാക്കുന്നു ഈ ഗാനം.
ഓണത്തുമ്പി പാടൂ
"ഓണത്തുമ്പീ പാടൂ ഓരോ രാഗം നീ, ഓര്‍മ്മകള്‍ മേയും കാവില്‍ ഒരു തിരി വയ്ക്കൂ നീ"- ഓണത്തിന്റെ ഓർമ്മകളെ തൊട്ടുണർത്തുന്ന അതിമനോഹരമായ ഈ ഗാനം രചിച്ചിരിക്കുന്നത്, എസ് രമേശൻ നായരുടെ വരിക്കൾക്ക് എസ് പി വെങ്കടേഷ് ആണ് ഈണം നൽകിയത്. 1997 ൽ പുറത്തിറങ്ങിയ സൂപ്പർമാൻ എന്ന ചിത്രത്തിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസാണ്.
ഓണവെയിൽ ഓളങ്ങളിൽ
2011 ൽ പുറത്തിറങ്ങിയ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലെതാണ് "പടിഞ്ഞാറ്റേ കുഞ്ഞാഞ്ഞ കൊളമ്പേന്ന് വന്നോടീ, പാടത്തും കടവത്തും കാഞ്ചീനെ കണ്ടില്ല" എന്ന് തുടങ്ങുന്ന ഈ ഗാനം. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് അഫ്സൽ യൂസഫാണ് ഈണം പകർന്നത്. എം ജി ശ്രീകുമാർ, സോണി സായ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
തിരുവാവണി രാവ്
പ്രവാസികളുടെ ഓണാഘോഷങ്ങളിൽ തിളങ്ങുന്ന താരമാണ് ഈ ഗാനം. ഓണത്തിന്റെ ഗൃഹാതുര സ്മരണകൾ പകർന്നു നൽകുന്ന ഈ ഗാനം 2106 ൽ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലെതാണ്. മനു മൻജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാണ് ഈണം പകർന്നത്. ഉണ്ണി മേനോൻ, സിതാര കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ
ഓണക്കാലം ഇങ്ങെത്തിയാൽ പിന്നെ നമ്മളിൽ പലരുടെയും സ്റ്റാറ്റസിലും സ്റ്റോറിയിലും ഇടംപിടിക്കുന്നു ഗാനമാണ് ഇത്. "ഓണപ്പാട്ടിന്‍ താളംതുള്ളും തുമ്പപൂവേ
നിന്നെ തഴുകാനായ് കുളിർകാറ്റിന്‍ കുഞ്ഞിക്കൈകള്‍" -എന്ന് തുടങ്ങി മലയാളികളുടെ ഓണക്കാലത്ത് ഒഴിച്ചുകുട്ടൻ സാധികാത്ത സ്ഥാനം തന്നെയാണ് ഈ ഗാനത്തിന് ഉള്ളത്. 2004 പുറത്തിറങ്ങിയ ക്വട്ടേഷൻ എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ വരികൾക് രചിച്ചിരിക്കുന്നത് ബ്രജേഷ് രാമചന്ദ്രനാണ്. സബീഷ് ജോർജ്ജ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സബീഷ് ജോർജ്ജാണ്.
ഓണം മൂഡ്
മലയാളികളുടെ ഓണപ്പാട്ടിന് ന്യൂ ജെൻ പരിവേഷം നൽകിയ ഗാനമാണ് ഓണം മൂഡ്. പേര് പോലെ തന്നെ ഫുൾ ഓണം മൂഡാണ് ഗാനവും. 2025 ൽ പുറത്തിറങ്ങിയ സാഹസം എന്ന ചിത്രത്തിലെത്താണ് ഈ ഗാനം. വിനായക് ശശികുമാറിന്റെ വരിക്കൾക്ക് ഈണം പകർന്നത് ബിബിൻ അശോകാണ്. ഗാനം ആലപിച്ചത് ഫെജോയാണ്.