മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ തൃപ്തരല്ല: ആശാ വർക്കർമാരുടെ സമരം തുടരുന്നു | ASHA workers

വിരമിക്കൽ ആനുകൂല്യമടക്കമുള്ള ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് ആശാ വർക്കർമാർ.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ തൃപ്തരല്ല: ആശാ വർക്കർമാരുടെ സമരം തുടരുന്നു | ASHA workers
Published on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർധനവ് അംഗീകരിക്കാതെ ആശാ വർക്കർമാർ സമരം തുടരുന്നു. പ്രതിദിനം 33 രൂപയുടെ വർധനവ് മാത്രമാണ് പുതിയ പ്രഖ്യാപനം വഴി ലഭിക്കുന്നത്. ഇത് മിനിമം കൂലിയെന്ന ആശാ വർക്കർമാരുടെ പ്രധാന ആവശ്യത്തിന് അടുത്ത് പോലും എത്തുന്നില്ലെന്നാണ് സമരസമിതിയുടെ നിലപാട്.(Not satisfied with the Chief Minister's announcement, ASHA workers continue their strike)

സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വർക്കർമാർ ആരംഭിച്ച സമരം ഇന്ന് 264-ാം ദിവസത്തിലേക്ക് കടന്നു. ഭാവി സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി സമരസമിതിയുടെ യോഗം ഇന്ന് ചേരും."ഓണറേറിയത്തിലെ വർധനവ് തുച്ഛമാണ്. കൂടാതെ, ഞങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാർഹമാണ്," ആശാ വർക്കർമാർ അറിയിച്ചു.

അടുത്തുവരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, ജനപ്രിയ ബജറ്റുകളെ വെല്ലുന്ന നിലയിലുള്ള ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ നടത്തിയത്.

ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തി. നിലവിൽ സഹായം ലഭിക്കാത്ത 35നും 60നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകാൻ തീരുമാനിച്ചു.

പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള യുവാക്കൾക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്, ആശാ വർക്കർമാർ എന്നിവർക്ക് 1000 രൂപ കൂടി പ്രതിമാസ ഓണറേറിയം നൽകും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്ത (ഡി.എ.) കൂടി അനുവദിച്ചു. മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനങ്ങൾ പൊതുവെ കൈയ്യടി നേടിയിട്ടുണ്ടെങ്കിലും, വിരമിക്കൽ ആനുകൂല്യമടക്കമുള്ള ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് ആശാ വർക്കർമാർ.

Related Stories

No stories found.
Times Kerala
timeskerala.com