
തിരുവനന്തപുരം : മാസപ്പടി കേസിൽ വീണ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐയോ കുറ്റപത്രം നൽകിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ്. കേരളം കണ്ടതിൽ വച്ച് വലിയ അഴിമതിയാണ് നടന്നത്. മകൾക്ക് പിന്നാലെ മുഖ്യമന്ത്രിയും പ്രതിയായി വരും. ഒരു നിമിഷം മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹനല്ല. വാങ്ങിയ പണം കൈക്കൂലിയാന്നെനും ഷോൺ ജോർജ് പറഞ്ഞു.
മാന്യന്മാരായ പലരും ഈ കേസിൽ പ്രതികൾ ആകും. കേസിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. അക്കൗണ്ടിൽ പെടാത്ത തുകകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. വിദേശയാത്രകൾ ഒക്കെ നടത്തിയത് പിന്നെ എന്തിനാണ്. കേരളം കണ്ടതിൽ വലിയ അഴിമതിക്കാരനായ നേതാവാണ് പിണറായി.
മുഖ്യമന്ത്രിയുടെ മകളാണ് പ്രതിയെന്ന് പറയുന്നതിന് അർത്ഥം മുഖ്യമന്ത്രിയാണ് പ്രതിയെന്നും ഷോൺ ജോർജ് പറഞ്ഞു. അഴിമതിക്ക് കൂട്ടുനിൽക്കുന്ന നേതാവല്ല പ്രധാനമന്ത്രി. കേസിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.